Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sand Mining

Kollam

മ​യ്യ​നാ​ട്-​പൊ​ഴി​ക്ക​ര തീ​ര​ത്ത് മ​ണ​ല്‍​ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണം: ​മ​യ്യ​നാ​ട് ഗ്രാ​മ​പഞ്ചാ​യ​ത്ത്

കൊ​ട്ടി​യം : മ​യ്യ​നാ​ട്-​പൊ​ഴി​ക്ക​ര തീ​ര​ദേ​ശ​മേ​ഖ​ല​യി​ല്‍ മാ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന വ​ലി​യ​തോ​തി​ലു​ള്ള മ​ണ​ല്‍​ഖ​ന​നം അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​യ്യ​നാ​ട് ഗ്രാ​മ​പഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിxid ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​എ​സ്. അ​ബി​നാ​ണ് മ​ണ​ല്‍ ഖ​ന​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​ത്.
ജൂ​ലൈ അ​ഞ്ചി​ന് ന​ട​ന്ന പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ്് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ അ​ന​ധി​കൃ​ത മ​ണ​ല്‍ ഖ​ന​നം അ​ജ​ന്‍​ഡ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ച​ര്‍​ച്ച ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ബു​ധ​നാ​ഴ്ച പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി നി​ര്‍​ദേ​ശം പ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്. ഭ​ര​ണ, പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളും ഇ​ത് അം​ഗീ​ക​രി​ച്ചു. ക​ള​ക്ട​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി ക​ത്തു​ന​ല്‍​കാ​ന്‍ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.

പ​രി​സ്ഥി​തി ദു​ര്‍​ബ​ല​മേ​ഖ​ല​യാ​ണ് മ​യ്യ​നാ​ട് പൊ​ഴി​ക്ക​ര മേ​ഖ​ല. മു​ക്കം-​താ​ന്നി ബീ​ച്ചും, പൊ​ഴി​ക്ക​ര ബീ​ച്ചും ഇ​വി​ടെ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ചെ​റി​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ പോ​ലും വെ​ള്ളം ക​യ​റു​ക​യും പൊ​ഴി മു​റി​ക്കു​ക​യും ചെ​യ്യു​ന്ന പ​രി​സ്ഥി​തി ദു​ര്‍​ബ​ല മേ​ഖ​ല​യി​ല്‍​നി​ന്നാ​ണ് പാ​രി​സ്ഥി​തി​ക പ​ഠ​നം​പോ​ലും ഇ​ല്ലാ​തെ മാ​സ​ങ്ങ​ള്‍ മ​ണ​ല്‍​ഖ​ന​നം ന​ട​ത്തി​യ​ത്. ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​ണ​ല്‍ ഇ​വി​ടെ​നി​ന്നു ക​ട​ത്ത​പ്പെ​ട്ടു. ആ​യി​രം ലോ​ഡ് മ​ണ​ല്‍ ഇ​നി​യും ഇ​വി​ടെ​നി​ന്ന് ഖ​ന​നം ചെ​യ്യാ​നാ​ണ് സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ല​ക്ഷ്യ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. എ​ല്ലാ ച​ട്ട​ങ്ങ​ളും കാ​റ്റി​ല്‍​പ്പ​റ​ത്തി​യാ​ണ് ഇ​വി​ടെ മ​ണ​ല്‍​ഖ​ന​നം ന​ട​ക്കു​ന്ന​ത്. സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ താ​ത്പ​ര്യ​ത്തി​നു​വേ​ണ്ടി ഒ​രു നാ​ടി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും മ​യ്യ​നാ​ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ആ​ര്‍.​എ​സ്. അ​ബി​ല്‍ പ​റ​ഞ്ഞു.

 

National

അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം; ത​ട​യാ​ൻ ശ്ര​മി​ച്ച വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രാ​ക്ട​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന​യി​ൽ ച​ന്പ​ൽ ന​ദി​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം ത​ട​യാ​ൻ ശ്ര​മി​ച്ച വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നെ ട്രാ​ക്ട​ർ ക​യ​റ്റി കൊ​ന്നു. ഹ​ര്‍​കേ​ഷ് ഗു​ര്‍​ജ​ർ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യി മ​ണ​ൽ ക​യ​റ്റി​യ ട്രാക്ട​ർ ട്രോ​ളി ഹൈ​വേ​യി​ലൂ​ടെ വ​രു​ന്ന​ത് ക​ണ്ട ഹ​ർ​കേ​ഷ് ത​ട​യാ​നാ​യി മു​ന്നോ​ട് നീ​ങ്ങി. എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്താ​തെ ഡ്രൈ​വ​ർ ഹ​ർ​കേ​ഷി​ന്‍റെ നേ​രെ ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഡ്രൈ​വ​ർ വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഹ​ർ​കേ​ഷി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

കോ​ഴി​ക്കോ​ട്ട് അ​ന​ധി​കൃ​ത​മാ​യി പു​ഴ​മ​ണ​ൽ ക​ട​ത്തി​യ ടി​പ്പ​ർ ലോ​റി പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: മാ​വൂ​രി​ൽ അ​ന​ധി​കൃ​ത​മാ​യി പു​ഴ​മ​ണ​ൽ ക​ട​ത്തി​യ ലോ​റി പി​ടി​കൂ​ടി. പ​ന്നി​ക്കോ​ട് സ്വ​ദേ​ശി ജി​യാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ണ​ൽ ക​യ​റ്റി​യ ടി​പ്പ​ർ ലോ​റി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മാ​വൂ​രി​ൽ വ​ച്ച് നൈ​റ്റ് പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മാ​വൂ​ർ പോ​ലീ​സ് ലോ​റി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പു​ഴ​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ എ​ടു​ക്കു​ന്ന​താ​യി മാ​വൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​റി പി​ടി​കൂ​ടി​യ​ത്.

മാ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ദി​നേ​ഷ്, സി​പി​ഒ വി​നീ​ത്, ഹോം ​ഗാ​ര്‍​ഡ് വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന സം​ഘ​മാ​ണ് ലോ​റി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പോ​ലീ​സി​നെ ക​ണ്ട് ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Latest News

Corehub Up